ദീർഘകാലം സെക്രട്ടറിയേറ്റിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന അമാനുള്ള അന്തരിച്ചു

Attingal vartha_20260718_115244_0000

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പൊതുമരാമത്ത്, ആരോഗ്യ വകുപ്പുകളിൽ ദീർഘകാലം ഉന്നത ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച അമാനുള്ള (81) അന്തരിച്ചു.

മുൻ മന്ത്രി ടി.കെ. ഹംസയുടെ പ്രൈവറ്റ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. തിരുവനന്തപുരം പേരൂർക്കട പൂമല്ലിയൂർകോണം, ചിത്തിര നഗറിലെ എ.ബി. കോട്ടേജിലായിരുന്നു താമസം.

ഭാര്യ: ഹമീദാ ബീവി (റിട്ട. റവന്യൂ ബോർഡ് ഉദ്യോഗസ്ഥ).
മക്കൾ: അറഫാത്ത് (എസ് ബി ഐ ബാങ്ക്, കൊൽക്കത്ത), ബെൻസി എ. (എ.ജി.എസ്. ഓഫീസ്, തിരുവനന്തപുരം).

മരുമക്കൾ: ചിത്ര സലാം, നിയാസ് ബഷീർ.

ഖബറടക്കം ഇന്ന് (ശനി) വൈകുന്നേരം 4 മണിക്ക് വക്കം കിഴക്കേ ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!