
അഴൂർ : നീണ്ട ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം പെരുങ്ങുഴി റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനവും ടിക്കറ്റ് വിതരണവും വീണ്ടും ആരംഭിച്ചു. സ്റ്റേഷന്റെ പുതിയ ഹാൾട്ട് ഏജന്റായി (സ്റ്റേഷൻ മാസ്റ്റർ) അശ്വതി സനോജ് ചുമതലയേറ്റു.
സ്റ്റേഷന്റെ പുനരാരംഭത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കീർത്തി സൈജു, വൈസ് പ്രസിഡന്റ് അഡ്വ. രഞ്ജിത്ത് ലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിൽ ശങ്കർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത, പഞ്ചായത്ത് അംഗങ്ങളായ ലാലു, ശാലിനി എന്നിവരും മറ്റ് പൗരപ്രമുഖരും പങ്കെടുത്തു.
സ്റ്റേഷന്റെ പ്രവർത്തനം വീണ്ടും ആരംഭിച്ചതിലുള്ള സന്തോഷം ചടങ്ങിൽ പങ്കുവെച്ചവർ അറിയിച്ചു.
സ്റ്റേഷന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് നേതൃത്വം നൽകിയ പഞ്ചായത്ത് ഭരണസമിതിക്കും, ആവശ്യമായ പിന്തുണ നൽകിയ രാജീവ് ചന്ദ്രശേഖർ എംഎൽഎയ്ക്കും, വിവിധ സംഘടനാ നേതാക്കൾക്കും, ഇതിനായി ഒപ്പം നിന്ന പ്രദേശവാസികൾക്കും ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.


