
കടയ്ക്കാവൂർ: കടയ്ക്കാവൂർ ചാവടിമുക്കിൽ നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി.കടയ്ക്കാവൂർ സ്വദേശിനിയായ വിജി (38)യ്ക്കാണ് വെട്ടേറ്റത്.
ഇന്ന് ഉച്ചയോടെ നടന്ന ആക്രമണത്തിൽ രണ്ട് കൈകൾക്കും വെട്ടേറ്റു. എന്നാൽ വലത്തെ കൈ വെട്ടി മാറ്റിയ നിലയിൽ ആയിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന് പിന്നിൽ യുവതിക്ക് ഒപ്പം താമസിച്ചു വന്ന അഞ്ചുതെങ്ങ് സ്വദേശി അനു ആണെന്ന് വിവരം. ഇയാൾ പോലീസിന്റെ പിടിയിലായതായി സൂചന. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനാൽ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകാനുണ്ട്.


