
കിളിമാനൂർ : ഭാരതത്തിൻ്റെ എൺപതാം സ്വാതന്ത്ര്യദിനം വാലഞ്ചേരി റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. അസോസിയേഷൻ ഓഫീസിന് മുന്നിലുള്ള കൊടിമരത്തിൽ വൈസ് പ്രസിഡൻ്റ് പ്രഫ.എം.എം.ഇല്യാസ് ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനാലാപനം, സ്വാതന്ത്ര്യ ദിന സന്ദേശം, പ്രതിജ്ഞ, മധുര വിതരണം എന്നിവ നടന്നു.
11 മണിക്ക് സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരവും സമ്മാനദാനവും നടന്നു. ജനറൽ സെക്രട്ടറി ഷീജാരാജ്, വൈസ് പ്രസിഡൻ്റ് എ.ടി.പിള്ള, ശെൽവകുമാർ, വത്സ കുമാരൻ നായർ, ജയചന്ദ്രൻ, എസ്.കെ.പിള്ള, സിബി, സുരേഷ്, രാജന്ദ്രൻ, ജ്യോതി, സജിത, മഞ്ജു തുടങ്ങിയവർ പങ്കെടുത്തു.


