
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് നെടുങ്കണ്ട
രണ്ടാം വാർഡിലെ ഗ്രാമസഭാ യോഗത്തോട് അനുബന്ധിച്ചു വാർഡിലെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദന ചടങ്ങും, ലഹരി ക്ക് എതിരെ യുള്ള പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
വാർഡിലെ എസ്എസ്എൽസി, പ്ലസ് ടു,
ഐ ടി ഐ,ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അഞ്ചുതെങ്ങ് പോലീസ് സബ് ഇൻസ്പെക്ടർ ഷിജു. ടി മൊമന്റോകൾ വിതരണം ചെയ്തു. ലഹരിവിരുദ്ധ സന്ദേശവും നൽകി.
വാർഡിലെ ആശാ പ്രവർത്തക,ഹരിത കർമ്മ സേന പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം
വിജയ് വിമൽ അധ്യക്ഷത വഹിച്ചു.


