പ്രേംനസീർ ചലച്ചിത്ര പ്രതിഭ പുരസ്കാരം ടൈറ്റസ് ആറ്റിങ്ങലിന്

Attingal vartha_20260827_114855_0000

തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതിയുടെ പ്രേംനസീർ ചലച്ചിത്ര പ്രതിഭ പുരസ്കാരത്തിന് അർഹനായ ടൈറ്റസ് ആറ്റിങ്ങൽ സെപ്റ്റംബർ ഒന്നിന് പുരസ്കാരം ഏറ്റുവാങ്ങും. തിരുവനന്തപുരം ഹസൻ മരയ്ക്കാർ ഹാളിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ഗായകൻ ജി. വേണുഗോപാലിൽ നിന്നാണ് ടൈറ്റസ് പുരസ്കാരം സ്വീകരിക്കുക.

2023ൽ ടൈറ്റസ് നിർമ്മിച്ച ‘അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം’ എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലൂടെ ടൈറ്റസ് സിനിമാരംഗത്ത് ശ്രദ്ധേയനായി. ഗാനരചനാ രംഗത്തും സജീവ സാന്നിധ്യമായ ടൈറ്റസ് ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.

പ്രേംനസീർ സുഹൃത് സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പുരസ്കാര ചടങ്ങിൽ ചലച്ചിത്ര, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!