
വെഞ്ഞാറമൂട്: കുളിമുറിയിൽ കുഴഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു. വെഞ്ഞാറമൂട് വലിയകട്ടയ്ക്കൽ ഗണപതിപുരം ആനൂർ വീട്ടിൽ പ്രകാശ് (53) ആണ് മരിച്ചത്.
വെള്ളിയാഴ്ച പകൽ ഒന്നോടെയാണ് സംഭവം. കുളിക്കാനായി കുളിമുറിയിൽ കയറിയ പ്രകാശ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വലിയകട്ടയ്ക്കൽ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഭാര്യ: സിന്ധു. മക്കൾ: സർജിത്, സർജിത. മരുമകൻ: വിപിൻ.


