
ആറ്റിങ്ങൽ: മേലാറ്റിങ്ങൽ വാർഡ് 32-ന്റെയും പ്രമുഖ നേത്രാശുപത്രിയുടെയും സഹകരണത്തോടെ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ വിളയിൽ ദേവീക്ഷേത്രം (തുളസി അമ്പലം) വേദിയാകും.
രാവിലെ 9 മുതൽ ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള ടോക്കൺ വിതരണം ആരംഭിക്കും. ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക ക്യാമ്പ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എം. പ്രദീപ് അധ്യക്ഷനാകും. 32-ാം വാർഡ് കൗൺസിലർ ശ്രീജിത്ത് ആശംസകൾ അർപ്പിക്കും.
ക്യാമ്പിൽ കാഴ്ച പരിശോധന, തിമിര നിർണയം, ഡോക്ടർ കൺസൾട്ടേഷൻ എന്നിവ സൗജന്യമായി ലഭിക്കും. ഡോക്ടർ നിർദേശിക്കുന്നവർക്ക് ആവശ്യമായ അടിയന്തര മരുന്നുകളും ക്യാമ്പ് ദിവസം സൗജന്യമായി നൽകും. വേദനയും തുന്നലുമില്ലാത്ത തിമിര ശസ്ത്രക്രിയയ്ക്ക് കുറഞ്ഞ നിരക്കിലുള്ള പാക്കേജും ലഭ്യമാകും.
ഗുണനിലവാരമുള്ള കണ്ണടകൾക്ക് പ്രത്യേക ക്യാമ്പ് ഡിസ്കൗണ്ടും അഡ്വാൻസ് നൽകി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മെഡിസെപ്, നോർക്ക കെയർ ഉൾപ്പെടെയുള്ള ഇൻഷുറൻസ് പദ്ധതികൾ വഴിയുള്ള ചികിത്സാ സൗകര്യങ്ങളും ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9074042832, 7356841766.


