ആറ്റിങ്ങൽ മെട്രോ ലാബിൽ സ്കാനിങ്ങിനത്തിയ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം, ജീവനക്കാരൻ അറസ്റ്റിൽ 

Attingal vartha_20261005_163723_0000

ആറ്റിങ്ങൽ : ആറ്റിങ്ങൽ മെട്രോ ലാബിൽ സ്കാനിങ്ങിനത്തിയ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ലാബിലെ ജീവനക്കാരനെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു.

കുണ്ടറ കാഞ്ഞിരക്കോട്  ചരുവിളപുത്തൻവീട്ടിൽ അനു(38) ആണ് അറസ്റ്റിലായത്

ഇക്കഴിഞ്ഞ സെപ്റ്റംബർ 28നു രാവിലെ 11 മണിയോടെയാണ് സംഭവം. സി റ്റി സ്കാനിങ്ങിനെത്തിയ 60 കാരിയെ സ്കാനിങ്ങിനിടെ അനു ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് കേസ്. മാത്രമല്ല, സ്ത്രീ സ്കാനിങ്ങിന് കയറുന്ന സമയം തന്റെ ഭർത്താവിനെയും സ്കാനിംഗ് മുറിയിൽ കയറ്റുമോ എന്ന് ചോദിച്ചപ്പോൾ അത് നിഷേധിച്ചിരുന്നു എന്നും പറയപ്പെടുന്നു.

 തുടർന്ന് സ്ത്രീയുടെ പരാതിയെ തുടർന്ന്  ആറ്റിങ്ങൽ പോലീസ് ക്രൈം  കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തി പ്രതിയായ അനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!