കല്ലമ്പലത്ത് മെഡിക്കൽ വിദ്യാർഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Attingal vartha_20261007_090438_0000

കല്ലമ്പലം: മെഡിക്കൽ വിദ്യാർഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ മുളക്കലത്തുകാവ് സ്വദേശി ആൻസർ–സീന ദമ്പതികളുടെ മകൻ ആഷിക് (24) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിയായിരുന്നു.

കല്ലമ്പലത്ത് ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്തെ റോഡിൽ നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിനുള്ളിലാണ് ആഷിക്കിനെ കണ്ടെത്തിയത്. കാറിനുള്ളിൽ ചാർക്കോൾ പോലുള്ള വസ്തു കത്തിച്ച നിലയിലുണ്ടായിരുന്നതായും പറയുന്നു.

കഴിഞ്ഞദിവസം രാത്രിയിലാണ് കല്ലമ്പലം പൊലീസ് ദേശീയപാതയിൽ കാർ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന ആഷിക്കിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി ആഷിക്കിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നതായാണ് വിവരം. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് കാറിനുള്ളിൽ ആഷിക്കിനെ കണ്ടെത്തിയത്.

മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!