വർക്കലയിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു

Attingal vartha_20261013_141827_0000

വർക്കല: ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ശിവഗിരി പന്തുകളം സ്വദേശിനി ബീന (47) മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം.

സെപ്റ്റംബർ 10ന് വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ ബീനയെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.

വർക്കല നഗരസഭ 13-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ മേറ്റായി പ്രവർത്തിച്ചുവരികയായിരുന്നു. ഭർത്താവ് ബിജു, മകൻ ഗൗതം കൃഷ്ണ. വർക്കല പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!