
അഞ്ചുതെങ്ങ് കായിക്കര കടവിൽ 65കാരിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് കോട്ടമുക്ക് പുതുവൽപുരയിടത്തിൽ (കടയ്ക്കാവൂർ വടതാഴി) ഡെയ്സി (65) ന്റെ മൃതദേഹമാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇന്ന് രാവിലെ 11 മണിയോടെ പ്രദേശവാസികളാണ് കായിക്കര കടവിവിന് സമീപത്തെ ചീലാന്തിയിൽ കുടുങ്ങിയ നിലയിൽ 65 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരെ കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാനില്ലെന്നത് കാട്ടി ഇന്ന് രാവിലെയോടെ പോലീസിൽ ബന്ധുക്കൾ പരാതി നൽകിയിരിക്കെയാണ് മൃതദേഹം കായിക്കര കടവിന് സമീപം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.
തുടർന്ന് അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി വർക്കല ഫയർ ഫോഴ്സ് യൂണിറ്റിന്റെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിച്ച് നടപടി ക്രമങ്ങൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കായ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.


