
വെഞ്ഞാറമൂട് : തേമ്പാമൂട് ജനത എച്ച്.എസ്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരുതുംമൂട് സ്വദേശി വിനായക് ബി. (എട്ടാം ക്ലാസ് വിദ്യാർഥി) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പമാണ് വിനായക് താമസിച്ചിരുന്നത്. സംഭവസമയത്ത് അമ്മൂമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അമ്മൂമ്മ ശുചിമുറിയിൽ പോയി തിരിച്ചെത്തിയപ്പോഴാണ് മുറിക്കുള്ളിൽ ഫാനിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്.
വിനായകിന്റെ മാതാപിതാക്കൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.


