
വർക്കലയിൽ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. വറ്റ ഇനത്തിൽപ്പെട്ട മത്സ്യം കഴിച്ചവർക്കാണ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് മത്സ്യം വാങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. കഴിഞ്ഞദിവസം മേഖലയിലെ തീരദേശത്ത് വറ്റ മത്സ്യത്തിന്റെ വലിയ ചാകര ലഭിച്ചിരുന്നു.
പ്രദേശവാസികളും ഉപഭോക്താക്കളും മത്സ്യം വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.


