12 വയസുള്ള പെൺകുട്ടികൾക്ക് അശ്ലീല വസ്തു കാണിച്ചു കൊടുത്ത പ്രതിക്ക് 2 വർഷം കഠിന തടവും 50,000 രൂപ പിഴയും

Attingal vartha_20261030_225354_0000

ആറ്റിങ്ങൽ:12 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് ആറ്റിങ്ങൽ അതിവേഗ കോടതി. പിഴയൊടുക്കിയില്ലെങ്കിൽ 2 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

കൊല്ലം ജില്ലയിൽ ഇടമുളയ്ക്കൽ വില്ലേജിൽ ആയൂർ ദേശത്ത് അകമൺ ഇഞ്ചക്കൽ പണ്ടകശാല വീട്ടിൽ തങ്കച്ചൻ മകൻ ബെന്നി തങ്കച്ചൻ (45)നെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി. ആർ. ബിജുകുമാറാണ് ശിക്ഷ വിധിച്ചത്.

2024 ജൂൺ 19-ന് വൈകിട്ട് 4.30 മണിക്ക് തടത്തുമല ശാസ്താംപൊയ്ക എന്ന സ്ഥലത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.

12 വയസുള്ള പെൺകുട്ടികൾക്ക് പ്രതി അശ്ലീല രൂപത്തിലുള്ള വസ്തു കാണിച്ചുകൊടുക്കുകയും ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് കേസ്.

കിളിമാനൂർ പോലീസ് 2024 ജൂൺ മാസം 20 -ന് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ വിധി വന്നിട്ടുള്ളത്. കേസിൽ പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ യു. സലിംഷയും അഭിഭാഷക നീലിമ ആർ. കൃഷ്ണനും ഹാജരായി. വിക്ടിം ലൈസൻ ഓഫീസർ ഡബ്ല്യൂ സി പി ഒ ധന്യ റ്റി എം  പ്രോസീക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. കിളിമാനൂർ എസ്. ഐ  ആർ രാജികൃഷ്ണയാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!