ആലംകോട് കൊച്ചുവിളയിൽ സൂപ്പർമാർക്കറ്റിന്റെ മുൻ വാതിൽ തകർത്തു മോഷണം.

Attingal vartha_20261101_112037_0000

ദേശീയപാതയിൽ ആലംകോട് കൊച്ചുവിളയിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിന്റെ മുൻ വാതിൽ തകർത്തു മോഷണം.  ഇന്ന് പുലർച്ചയാണ് സംഭവം.

ദേശീയപാതയ്ക്ക് അരികിൽ സ്ഥിതിചെയ്യുന്ന  സൂപ്പർമാർക്കറ്റിന്റെ മുൻ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ ക്യാഷ് കൗണ്ടറിൽ ഉണ്ടായിരുന്ന പന്ത്രണ്ടായിരം രൂപയോളം അപഹരിച്ചു. ഇരുചക്രവാഹനത്തിൽ ഹെൽമറ്റ് ഉൾപ്പെടെ ധരിച്ചാണ് മോഷ്ടാക്കൾ എത്തിയത്. സമാനമായ മോഷണങ്ങൾ മറ്റെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് ആറ്റിങ്ങൽ പോലീസ് അന്വേഷിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!