
കിളിമാനൂർ : അടയമൺ യു പി സ്കൂളിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി കേരളീയ നവോത്ഥാന നായകന്മാരുടെ പ്രച്ഛന്നവേഷം വിദ്യാർഥികൾ അവതരിപ്പിച്ചു.
ശ്രീനാരായണഗുരു,അയ്യങ്കാളി, ചട്ടമ്പിസ്വാമി,വൈകുണ്ഠസ്വാമികൾ,തൈക്കാട് അയ്യ,അക്കമ്മ ചെറിയാൻ,സഹോദരൻ അയ്യപ്പൻ,പണ്ഡിറ്റ് കറുപ്പൻ,വക്കം അബ്ദുൽ ഖാദർ മൗലവി, എ വി കുട്ടിമാളു എന്നിവരുടെ വേഷമാണ് വിദ്യാർത്ഥികൾ അണിഞ്ഞത്.
വിദ്യാർത്ഥികൾ മലയാളത്തിലെ അക്ഷരങ്ങൾ കോർത്ത് അക്ഷരപ്പൂക്കളവും നിർമ്മിച്ചു


