ആറ്റിങ്ങൽ സ്വദേശിയായ യുവഡോക്ടര്‍ കര്‍ണാടകയിൽ ബൈക്കപകടത്തില്‍ മരിച്ചു

Attingal vartha_20261105_191151_0000

ആറ്റിങ്ങൽ : കര്‍ണാടകയിലെ ഹുബ്ലിയിലുണ്ടായ ബൈക്കപകടത്തില്‍ ആറ്റിങ്ങൽ സ്വദേശിയായ യുവഡോക്ടര്‍ മരിച്ചു. ആറ്റിങ്ങല്‍ വട്ടവിള ശ്രീശിവത്തില്‍ റിട്ട.അധ്യാപകൻ ജയചന്ദ്രന്റെയും അധ്യാപികയായ ലക്ഷ്മിയുടെയും മകന്‍ ഡോ.വിശാല്‍ ജയചന്ദ്രനാണ് (കണ്ണന്‍-26) മരിച്ചത്.

ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിശാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വെള്ളിയാഴ്ച ആറ്റിങ്ങല്‍ വട്ടവിളയിലെ വീട്ടുവളപ്പില്‍ വൈകുന്നേരം 5.30 ന് സംസ്‌കരിക്കും.

സഹോദരന്‍: ശ്രാവണ്‍ ജയചന്ദ്രന്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!