
കല്ലമ്പലം:കേരള മുസ്ലിം ജമാഅത്ത് വർക്കല സോൺ എക്സിക്യൂട്ടീവ് ക്യാമ്പ് ജില്ലാ പ്രസിഡണ്ട് കെഎം ഹാഷിം ഹാജി ആലംകോട് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ പോത്തൻകോട് പദ്ധതി അവതരണം നടത്തി. ഫസിലുദ്ദീൻ ഫൈസി മരുതികുന്ന് അധ്യക്ഷത വഹിച്ചു.

ശരീഫ് സഖാഫി എഴിപ്പുറം, അബ്ദുൽ കരീം മാസ്റ്റർ, അബ്ദുൽ അസീസ് ആലംകോട്, ഷാജഹാൻ മുസ്ലിയാർ, മുഹമ്മദ് റാഫി ആലംകോട്, സ്വാബിർ സൈനി നടയറ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും കഹാർ മുസ്ലിയാർ മുത്താന നന്ദിയും പറഞ്ഞു


