
വർക്കല: ശബരിമല തീർഥാടകരുടെ സൗകര്യാർഥം വർക്കല ശ്രീജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ നിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ ബസ് സർവീസ് ആരംഭിക്കുന്നു. നവംബർ 16 തിങ്കളാഴ്ച വൈകുന്നേരം 6.30നാണ് സർവീസ്.
വർക്കല ശ്രീജനാർദ്ദനസ്വാമി ക്ഷേത്രം,കല്ലമ്പലം, നാവായിക്കുളം, ചടയമംഗലം, കൊട്ടാരക്കര, അടൂർ, പത്തനംതിട്ട വഴി പമ്പയിലെത്തും.


