പനവൂർ : മദ്രസയിലെ ആറാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. പനവൂർ കൊങ്ങണംകോട് റാഹത്ത് മൻസിലിൽ എം.ഷിഹാബുദ്ദീനെയാണ് (50) വലിയമല എസ്.ഐ. വി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ഇയാൾ പെൺകുട്ടിയെ രണ്ടുതവണ പീഡിപ്പിച്ചതായി പോലീസ് അറിയിച്ചു. കുട്ടി മാനസികമായി തളർന്ന അവസ്ഥയിലായിരുന്നു. മാതാപിതാക്കൾ വിവരം ചൈൽഡ് ലൈനിൽ അറിയിച്ചതിനെത്തുടർന്നാണ് പോലീസ് കേസ് എടുത്തത്. വൈദ്യപരിശോധന നടത്തി. മജിസ്ട്രേറ്റിനു മുന്നിൽ കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഷിഹാബുദ്ദീൻ മുമ്പും ഇത്തരത്തിൽപ്പെട്ട കേസിൽ ഉൾപ്പെട്ടിരുന്നതായി പോലീസ് പറയുന്നു.