വക്കം: വക്കത്തും കടയ്ക്കാവൂരും തെരുവുവിളക്കുകൾ കത്തുന്നില്ലെന്ന് പരാതി. പ്രധാനറോഡുകളിലും ഇടറോഡുകളിലും വെളിച്ചമില്ലാത്തത് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. റോഡിൽ പലയിടത്തും തെരുവു നായ്ക്കളുടെ ശല്യമുണ്ട്. വെളിച്ചമില്ലാത്തതിനാൽ അടുത്തെത്തിയാൽ മാത്രമേ നായ്ക്കൾകിടക്കുന്നത് യാത്രക്കാരുടെ കണ്ണിൽപ്പെടുകയുള്ളൂ. രാവിലെ നടക്കാനിറങ്ങുന്നവരും ജോലിക്ക് പോകുന്നവരും നായ്ക്കളെ പേടിച്ചാണ് കടന്നുപോകുന്നത്. പുതിയവിളക്കുകൾ സ്ഥാപിക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്നാണ് ആവശ്യം..
