ബൈക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോളേജ് വിദ്യാർത്ഥി മരിച്ചു

മാ​റ​ന​ല്ലൂ​ർ : മ​ല​യി​ൻ​കീ​ഴ് – ഊ​രൂ​ട്ട​ന്പ​ലം റോ​ഡി​ൽ ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് പരിക്കേറ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോളേജ് വി​ദ്യാ​ർ​ഥി മാ​റ​ന​ല്ലൂ​ർ പോ​ങ്ങും​മൂ​ട് മൈ​ലോ​ട്ട് കി​ഴ​ക്കും​ക​ര വീ​ട്ടി​ൽ സി.​ജി​ത്തു (18) മ​രി​ച്ചു. ജി​ത്തു​വി​നോ​ടൊ​പ്പം അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സ​ഹ​പാ​ഠി ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി വി​ഷ്ണു​ധ​ർ​മ്മേ​ന്ദ്ര (19) സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 4.15ന് ​ബ്ലോ​ക്ക് ന​ട ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​ന്തി​യൂ​ർ​ക്കോ​ണം ഷൈ​ൻ കോ​ള​ജി​ലെ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും. മാ​റ​ന​ല്ലൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് എ​തി​രെ വ​ന്ന ലോ​റി​യു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി. കോ​ള​ജി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.​ജി​ത്തു​വി​ന്‍റെ പി​താ​വ്: എ​സ്.​ച​ന്ദ്ര​ശേ​ഖ​ര​ൻ. മാ​താ​വ്: ഇ​ന്ദു​ലേ​ഖ. സ​ഹോ​ദ​ര​ൻ: അ​ഖി​ൽ​ഗി​രീ​ഷ്.