ആറ്റിങ്ങലിൽ ഒരാൾ ആറ്റിൽ വീണെന്ന സംശയം, ഫയർ ഫോഴ്സ് തിരച്ചിൽ നടത്തി

ആറ്റിങ്ങൽ : ആറ്റിങ്ങൽ ക്ലബിന് സമീപം ഒരാൾ ആറ്റിൽ അകപ്പെട്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഫയർ & റസ്ക്യൂ ടീം തെരച്ചിൽ നടത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ 6 മണി വരെ തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഷർട്ടും മുണ്ടും ആറ്റിന്റെ പരിസരത്ത് കണ്ടതിനെ തുടർന്നാണ് നാട്ടുകാർ ഫയർ ഫോഴ്‌സിനെ വിളിച്ചറിയിച്ചത്.