ചെമ്മരുതി പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് നാളെ തുടക്കം കുറിക്കും

ചെമ്മരുതി: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ചെമ്മരുതി പഞ്ചായത്തിൽ വിവിധ ജനക്ഷേമപദ്ധതികളുടെയും വികസന പ്രവർത്തനങ്ങളുടെയും തുടക്കം കുറിക്കും. ഫെബ്രുവരി 26-ന് 11മണിക്ക് ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി സെന്ററിന്റെയും കംപ്യൂട്ടറൈസ്‌ഡ് ലാബിന്റെയും ഉദ്ഘാടനം വി.ജോയി എം.എൽ.എ. നിർവഹിക്കും. 27-ന് 10.30-ന് വട്ടപ്ലാംമൂട് വിശ്വാസ് ഓഡിറ്റോറിയത്തിൽ അഗതിരഹിത കേരളം പദ്ധതിയുടെ ഉദ്ഘാടനവും തൊഴിൽപരിശീലനം നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ നിർവഹിക്കും.

28-ന് 10-ന് പൊയ്ക കുന്നുവിള റോഡിന്റെ നിർമാണോദ്ഘാടനവും വൈകീട്ട് 5-ന് ശിവപുരം ശിവക്ഷേത്രം, ശിവപുരം കുളഞ്ഞിപൊയ്ക റോഡുകളുടെ ഉദ്ഘാടനവും വി.ജോയി എം.എൽ.എ. നിർവഹിക്കും. വൈകീട്ട് 6-ന് കുന്നത്തുമല കുടിവെള്ള പദ്ധതിയുടെയും പഞ്ചായത്ത് ഓഫീസ്-പന്തുവിള-ചിറപ്പാട് റോഡിന്റെയും ചിറപ്പാട് ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന്റെയും ഉദ്ഘാടനം എം.എൽ.എ. നിർവഹിക്കും. മാർച്ച് ഒന്നിന് വൈകീട്ട് 5-ന് നരിക്കല്ല് ജങ്ഷനിലെ നിരീക്ഷണ ക്യാമറയുടെയും 6-ന് തോക്കാട് ഏറത്ത് കാവിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെയും ഉദ്ഘാടനം എം.എൽ.എ. നിർവഹിക്കും.

ചെമ്മരുതി പഞ്ചായത്തിൽ പുതുതായി അനുവദിച്ച അഗ്രോ സർവീസ് സെന്ററിന്റെ ഉദ്ഘാടനം മൂന്നിന് വൈകീട്ട് 5-ന് മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിമും വൈസ് പ്രസിഡന്റ് അജിയും അറിയിച്ചു