കിളിമാനൂർ ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നാളെ തുടക്കമാകും

കിളിമാനൂർ : കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ ഒരു പുതിയ ഓഫീസ് മന്ദിരം എന്ന സ്വപ്നം പൂവണിയുകയാണ്. ആറ്റിങ്ങൽ എം.എൽ.എ അഡ്വ ബി സത്യന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി 35 ലക്ഷം രൂപ വിനിയോഗിച്ച് ബഹുനില മന്ദിരമാണ് നിർമ്മിക്കുന്നത്. പഞ്ചായത്തിലെ വിവിധ നിർവഹണ ഉദ്യോഗസ്ഥരുടെ സേവനം ഒരു കുട കീഴിൽ കൊണ്ടുവരാനും ആധുനിക ഓഫീസ് സംവിധാനമായ പേപ്പർലെസ് ടോട്ടൽ ക്വാളിറ്റി മാനേജ്മെൻറ് നടപ്പിലാക്കുവാനും ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നിലവാരത്തിലേക്ക് എത്തിക്കുവാനും പുതിയ മന്ദിരത്തിന് സാധിക്കും.

എം എൽ എ അഡ്വ ബി സത്യന്റെ അധ്യക്ഷതയിൽ നാളെ വൈകുന്നേരം 4 മണിക്ക് നിർമാണോദ്ഘാടന യോഗം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ് രാജലക്ഷ്മി അമ്മാൾ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ബി.പി മുരളി, ശ്രീജ ഷൈജു ദേവ്, ഡി സ്മിത, എ. ദേവദാസ്, എൽ. ബിന്ദു, എസ്‌.ലിസി, എസ്.എസ് സിനി, ജെ മാലതിയമ്മ, എസ്‌.സനു, എ.ബിന്ദു, എം എം. വേണോഗോപാൽ, എസ് ഷാജുമോൾ, കെ.രവി, ജെ.സജി കുമാർ, ബി.എസ് റജി, ബീന വേണുഗോപാൽ, എൻ.ലുപിത, എസ്.അനിത, കെ.എസ്‌ ലില്ലിക്കുട്ടി, എസ്‌. വിദ്യാ നന്ദകുമാർ, മാലതിപ്രഭാകരൻ, ശോഭനകുമാരി, എസ് ഗോപാലകൃഷ്ണൻ, ആലപ്പാട്ട് അജയകുമാർ, സോമരാജ് കുറുപ്പ്, എംപി പ്രസന്നകുമാർ തുടങ്ങിയവർ സംസാരിക്കും. സെക്രട്ടറി അജയകുമാർ നന്ദി രേഖപ്പെടുത്തും.