നാവായിക്കുളത്ത് മദ്യപശല്യം അധികരിക്കുന്നതായി പരാതി.

നാവായിക്കുളം :നാവായിക്കുളത്തും പരിസര പ്രദേശങ്ങളിലും മദ്യപശല്യം അധികരിക്കുന്നതായി പരാതി. ക്ഷേത്രപരിസരം, വലിയ ക്ഷേത്രക്കുളം, മങ്ങാട്ടുവാതുക്കൽ, തട്ടുപാലം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരസ്യ മദ്യപാനവും സാമൂഹികവിരുദ്ധശല്യവും നടക്കുന്നത്.

സ്ത്രീകളെയും സ്കൂൾ വിദ്യാർഥികളെയും നാട്ടുകാരെയും അസഭ്യം പറയുകയും അടിപിടിയും നിത്യസംഭവമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.പരസ്യ മദ്യപാനത്തെ എതിർത്താൽ അസഭ്യവർഷവും കൈയേറ്റ ശ്രമവും ഉണ്ടാകുമെന്നതിനാൽ പലരും പ്രതികരിക്കാറില്ല.