മോഷണം പോയ സ്വർണം അയൽവാസിയുടെ വീട്ടിൽ, ഒടുവിൽ അറസ്റ്റ് !

ഉഴമലയ്ക്കൽ : അയൽവാസിയുടെ വീട്ടിൽനിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ഉഴമലയ്ക്കൽ പോങ്ങോട് ലക്ഷംവീട്ടിൽനിന്നും തോളൂർ മേക്കുംകര വീട്ടിൽ താമസിക്കുന്ന അജയൻ(28) ആര്യനാട് പോലീസ് പിടിയിലായി.
അയൽവാസി ഷീബയുടെ അഞ്ചുപവനോളം വരുന്ന ആഭരണങ്ങളാണ് കവർന്നത്. കഴിഞ്ഞ 20നാണ് മോഷണം. ഷീബ വീട്ടിലില്ലായിരുന്നു. ഇളയമകനാണ് മോഷണം നടന്ന ദിവസം വീട്ടിൽ ഉണ്ടായിരുന്നത്. ഇതിനിടെ അജയൻ വീട്ടിൽനിന്ന്‌ ഇറങ്ങിപോകുന്നതു കണ്ട ആൾ ഷീബയോട് വിവരം ധരിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു. തുടർന്നുള്ള അന്വേഷണത്തിലാണ് അജയൻ പോലീസിന്റെ പിടിയിലായത്.
മാല അജയന്റെ വീട്ടിൽനിന്നു കണ്ടെടുത്തു. പ്രതിയെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു.