ഒരുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കഠിനംകുളം : ഒരുകിലോ കഞ്ചാവുമായി കഠിനംകുളം പുതുക്കുറിച്ചി തൈവിളാകം വീട്ടിൽ നിസാറിനെ (41) എക്സൈസ് സംഘം പിടികൂടി. കഴക്കൂട്ടം, കണിയാപുരം, കഠിനംകുളം, പെരുമാതുറ, ചിറയിൻകീഴ് എന്നിവിടങ്ങളിലെ പ്രധാന കഞ്ചാവു വിൽപ്പനക്കാരനാണ് പ്രതിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.പ്രതിയെ റിമാൻഡ്‌ ചെയ്തു.