വീടിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി

മണനാക്ക് : വീടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കടയ്ക്കാവൂർ മണനാക്ക് ഷാഹി മൻസിലിൽ മുഹമ്മദ്‌ ഷഹനാബിന്റെ വീടിനാണ് തീപിടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ശക്തമായ രീതിയിൽ പുക ഉയരുന്നത് കണ്ട് തീപിടുത്തം ശ്രദ്ധയിൽപെട്ട വീട്ടുകാർ ഉടൻ അഗ്നിശമനസേനയെ വിവരം അറിയിച്ചു. തുടർന്ന് സേന എത്തി തീ കെടുത്തി. എന്നാൽ വീട്ടിനുള്ളിലെ ഗ്യാസ് സിലിണ്ടർ തക്ക സമയത്ത് മാറ്റിയത് കൊണ്ട് വൻ സ്ഫോടനം ഒഴിവായി. തീ പിടുത്തത്തിൽ ഒട്ടുമിക്ക വീട്ടുപകരണങ്ങളും കത്തിനശിച്ചു.