കാർഷിക വിപണകേന്ദ്രത്തിൽ കവർച്ച

കാട്ടാക്കട : കാട്ടാക്കടയിൽ മംഗലക്കൽ സ്വാശ്രയ കാർഷിക വിപണകേന്ദ്രത്തിൽ മോഷണം. 25000 രൂപയും രേഖകളും നഷ്ടപ്പെട്ടു. മംഗലക്കൽ നന്ദാവനത്തുള്ള കർഷകരുടെ കൂട്ടായ്മയിൽ ഉള്ള കേന്ദ്രത്തിൽ ആണ് മോഷണം. ഷട്ടർ പൂട്ട് കുത്തിപൊളിച്ചാണ് മോഷണം നടന്നിരിക്കുന്നത്. രാവിലെ അഞ്ചര മണിക്ക് വിപണന കേന്ദ്രം തുറക്കാൻ എത്തിയവർ ഷട്ടറിൽ പൂട്ടു കാണാത്തതിനെ തുടർന്നു തുറന്നു നോക്കിയപ്പോൾ ആണ് മോഷണം നടന്നതായി കണ്ടത്. കബോർഡുകളും ഷെൽഫും തുറന്നിട്ട നിലയിലും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലും ആയിരുന്നു. ഉടൻ കാട്ടാക്കട പോലീസിൽ വിവരം അറിയിച്ചു.മേശയിൽ സൂക്ഷിച്ചിരുന്ന ദിവസേനയുള്ള വിപണനം രേഖപ്പെടുത്തുന്ന രജിസ്റ്റർ, പാസ്സ്‌ബുക്കുകൾ, ചെക്ക് ബുക്കുകൾ തുടങ്ങിയവയും നഷ്ടപ്പെട്ടു. പൊതിഞ്ഞു വച്ചിരുന്ന ഇവ പണം ആകാം എന്നു കരുതി കൊണ്ടുപേയതാകാം എന്നാണ് പ്രഥമീക നിഗമനം. കാട്ടാക്കട പോലീസ് എത്തി പരിശോധന നടത്തി.