Search
Close this search box.

എടിഎം കൗണ്ടറിനുള്ളിൽ മെഷീന്റെ താക്കോലും തുറക്കാനുള്ള മാര്‍ഗ്ഗങ്ങളടങ്ങിയ രേഖകളും: പാങ്ങോടാണ് സംഭവം..

eiDVB342705

പാങ്ങോട് : എടിഎം മെഷീന്റെ താക്കോല്‍ കൗണ്ടറിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. താക്കോലിനൊപ്പം മെഷീന്‍ തുറക്കാനുള്ള മാര്‍ഗ്ഗങ്ങളടങ്ങിയ രേഖകളും ഉപേക്ഷിക്കപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ വീഴ്ചയാണ് സംഭവത്തിന് പിന്നില്‍ എന്ന് സമ്മതിക്കാതെ ബാങ്ക് അധികൃതര്‍ പറയുന്ന വാദം ഇങ്ങനെയാണ്; പാസ് വേഡ് ഇല്ലാതെ മെഷീന്‍ തുറന്ന് കാശ് എടുക്കാനാകില്ല. മാത്രമല്ല താക്കോല്‍ ഉപയോഗിച്ച് മെഷീനിന്റെ പുറം കവര്‍ മാത്രമേ തുറക്കാനാകൂ എന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

പാങ്ങോട് ലക്ഷമിനഗറിന് സമീപത്തുള്ള എസ്ബിഐയുടെ എടിഎം കൗണ്ടറിലാണ് സംഭവം. സമീപമാസി പണം എടുക്കുന്നതിനായി പോയപ്പോഴായിരുന്നു താക്കോല്‍ ലഭിച്ചത്. തുടര്‍ന്ന് ഇയാള്‍ പൂജപ്പുര പോലീസിനേയും ബാങ്ക് അധികൃതരേയും വിവരം അറിയിക്കുകയായിരുന്നു. ബാങ്കിനെ ലെനിന്‍ എന്ന യുവാവ് വിളിച്ച് വിവരം ധരിപ്പിച്ചപ്പോള്‍ മെഷീനില്‍ പണം നിറയ്ക്കുന്ന ഏജന്‍സി ജീവനക്കാര്‍ മറന്ന് വച്ചതായിരിക്കും എന്നായിരുന്നു മറുപടി. എന്നാല്‍ താക്കോല്‍ തിരികെ വേണമെന്ന് ബാങ്ക് ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ലെനിന്‍ പോലീസിനെ ഏല്‍പിക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!