വിദ്യാർഥികൾക്ക് കഞ്ചാവു വില്പന: ഒരാൾ അറസ്റ്റിൽ

കരകുളം: കരകുളം, പേരൂർക്കട, വഴയില ഭാഗങ്ങളിൽ സ്കൂൾ-കോളേജ് വിദ്യാർഥികൾക്ക് കഞ്ചാവു വില്പന നടത്തിവന്നയാൾ അറസ്റ്റിലായി. നിരവധി കഞ്ചാവ്‌ കേസുകളിലെ പ്രതി കരകുളം മുല്ലശ്ശേരി സ്വദേശി സഞ്ജു (23)വിനെയാണ് എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. ജയകുമാർ, സുബി, അരുൺ സേവ്യർ, വിഷ്ണു, ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.