Search
Close this search box.

കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ പൊതു ലൈബ്രറി ആരംഭിച്ചു

IMG-20230629-WA0008

കടയ്ക്കാവൂർ :  കടയ്ക്കാവൂർ എസ് എസ് പി ബി എച്ച് എസ് എസ്സിന്റെയും കടക്കാവൂർ ജനമൈത്രി പോലീസ് സ്റ്റേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പൊതു ജനങ്ങളിൽ വായന ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ അക്ഷരദീപം എന്ന പേരിൽ കടയ്ക്കാവൂർ പോലീസ് സ്റ്റേഷന് മുൻവശത്ത് പൊതു ലൈബ്രറി സ്ഥാപിക്കുകയുണ്ടായി. സ്കൂൾ എച്ച്. എം. സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ ബീഗം ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ദീപ ആർ ചന്ദ്രൻ സ്വാഗതം പറയുകയും സ്കൂൾ ലൈബ്രറിയുടെ ഭാഗമായി സ്കൂൾ മാനേജർ വി ശ്രീലേഖ ടീച്ചർ പുസ്തകങ്ങൾ കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ ദിപു എസ്.എസിനു കൈമാറി. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ, കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കാളിദാസ ലൈബ്രറി, ഒരുമ റസിഡൻഷ്യൽ അസോസിയേഷൻ, ടാഗോർ കോളേജ്, എന്നിവർ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി.കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന രാജീവ്, കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു എസ് എസ്, ജനമൈത്രിബീറ്റ് ഓഫീസർ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജയപ്രസാദ്. ബി. അഡ്വക്കേറ്റ് റസൂൽ ഷാൻ, പിടിഎ പ്രതിനിധി കവിത,എസ്.പി. സി. അധ്യാപകരായ ബിനോദ് മോഹൻദാസ്, അജിത,സ്കൂൾ ലൈബ്രറി റിയിൻ സെയ്തുന്നിസ, പഞ്ചായത്ത് ലൈബ്രറേറിയൻ ഹരികൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ ആശംസകൾ അറിയിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി സുരേഷ് നന്ദി രേഖപ്പെടുത്തി. അധ്യാപകർ, അനദ്ധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ, റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ, പിടിഎ ഭാരവാഹികൾ,വ്യാപാര വ്യവസായി പ്രതിനിധികൾ, എസ്. പി.സി.കുട്ടികൾ തുടങ്ങി നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!