പോത്തൻകോട് കെ.എസ്.ആർ.ടി ബസും ബൈക്കും കൂട്ടിയിടിച്ചു :ഡ്രൈവർ ഇറങ്ങി ഓടി

പോത്തൻകോട് : പോത്തൻകോട് ജംഗ്‌ഷനിൽ കെ.എസ്.ആർ.ടി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം ബൈക്ക് യാത്രക്കാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക് ഡ്രൈവർ ഇറങ്ങി ഓടി.ഇന്ന് ഉച്ചയോടെയാണ് അപകടം. വെഞ്ഞാറമൂട് നിന്ന് ബസ് ഡിപ്പോയിലേയ്ക്ക് കയറുന്നതിനിടെ അതെ ദിശയിൽ വരുകയായിരുന്ന ബൈക്കിൽ ഇടിയ്ക്കുകയായിരുന്നത്രെ .ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിൽ പോയി. ബൈക്ക് യാത്രക്കാരന് നിസാര പരിക്കേറ്റു. എന്നാൽ നാട്ടുകാർ അറിയിച്ചിട്ടും പോലീസ് വരാൻ വൈകിയത് വൻ ഗതാഗത കുരുക്കിന് കാരണമായെന്ന് നാട്ടുകാർ ആരോപിച്ചു.