മധ്യവയസ്കൻ മോഷണക്കേസിൽ അറസ്റ്റിൽ

മാറനല്ലൂർ: മോഷണ കേസിലെ പ്രതി അന്തിയൂർക്കോണം പൊട്ടൻകാവ് കോവിൽവിള വീട്ടിൽ ബിനു എന്നു വിളിക്കുന്ന രാജ്ബാബു(54) മാറനല്ലൂർ പോലീസിന്റെ പിടിയിലായി. അന്തിയൂർക്കോണം പുണർതത്തിൽ രതികുമാറിന്റെ വീട്ടിൽ നിന്നാണ് 2500 രൂപയും, നാല് ഗ്രാം തൂക്കമുള്ള രണ്ട് മോതിരവും ഇയാൾ മോഷ്ടിച്ചത്.വീടിന് പരിസരത്തെ സി.സി.ടി.വി. പരിശോധനയിലാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.  രാവിലെ അന്തിയൂർക്കോണത്തെ വാടക വീട്ടിൽ നിന്നാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്.