വെഞ്ഞാറമൂട്ടിൽ അജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച് ബൈ​ക്ക് യാത്രക്കാർക്ക് പ​രി​ക്ക്.

വെ​ഞ്ഞാ​റ​മൂ​ട്: അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്. മു​ക്കു​ന്നൂ​ർ, നീ​ർ​ച്ചാ​ലി​ൽ വീ​ട്ടി​ൽ റി​നോ​ജ് (35), വെ​ഞ്ഞാ​റ​മൂ​ട്, വ​ട്ട​വി​ള​പു​ത്ത​ൻ​വീ​ട്ടി​ൽ ബി​നു(40) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

​ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​ന് സം​സ്ഥാ​ന പാ​ത​യി​ൽ അ​മ്പ​ലം​മു​ക്ക് ജം​ഗ്ഷ​നി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ജോ​ലി ക​ഴി​ഞ്ഞ് വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തു നി​ന്നും കാ​രേ​റ്റ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​രു​ക​യാ​യി​രു​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കാ​ലി​നും ത​ല​യ്ക്കും പ​രി​ക്കേ​റ്റ ഇ​വ​രെ വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ആം​ബു​ല​ൻ​സി​ൽ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഇ​ടി​ച്ച വാ​ഹ​നം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ന​ട​ന്നു വ​രു​ന്ന​താ​യി വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് പ​റ​ഞ്ഞു.