വിതുര താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം

വിതുര: തൊളിക്കോട്, വിതുര, പെരിങ്ങമ്മല, നന്ദിയോട്, ആര്യനാട്, ആനാട് പഞ്ചായത്തുകളിൽ നിന്നായി നൂറുകണക്കിന് പേർ ചികിത്സ തേടിയെത്തുന്ന വിതുര ഗവ. താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം ത്വരിതപ്പെടുത്തണമെന്നും. ആവശ്യമുള്ള ഡോക്ടർമാരെയും, സ്റ്റാഫ് നഴ്സുമാരെയും നിയമിക്കണമെന്നും ആവശ്യപ്പെട്ട് ഫെഡറേഷൻസ് ഒഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി പടിക്കൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. ഫ്രാറ്റ് സെക്രട്ടറി വട്ടപ്പറമ്പിൽ ബാബു ഉദ്ഘാടനം ചെയ്തു. വിതുര മേഖലാ പ്രസിഡന്റ് ജി.ഗിരീശൻ അദ്ധ്യക്ഷത വഹിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം എൽ.വി.വിപിൻ, പി.ജയദേവൻനായർ, മാങ്കാട് സുകുമാരൻ, വാമനപുരം മേഖലാ പ്രസിഡന്റ് ഹരികുമാർ,സെക്രട്ടറിയേറ്റംഗം കെ.ശ്രീകുമാർ, ഫ്രാറ്റ് വിതുര മേഖലാ രക്ഷാധികാരിമാരായ എസ്. സതീശചന്ദ്രൻനായർ, മണ്ണറവിജയൻ, ജനറൽസെക്രട്ടറി ടി.വി. പുഷ്കരൻനായർ, ബി.എൽ.മോഹനൻ, പൊൻപാറ സതീശൻ, എം.കെ.വിജയരാജൻ, ഇ.എം.നസീർ, കെ.കേശവൻനായർ, ജയമോഹനൻനായർ, മധു, പൂതംകുഴി ചന്ദ്രൻ, വിതുര തുളസി, കെ.മുരളീധരൻനായർ എന്നിവർ പങ്കെടുത്തു. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.