ആറ്റിങ്ങലിൽ ഇലക്ട്രിക് പോസ്റ്റുകൾക്ക് തീ പിടിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ഇലക്ട്രിക് പോസ്റ്റുകൾക്ക് തീ പിടിച്ചത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം എൻജിനീയറിങ് കോളേജിലേക്കുള്ള റോഡിലും മൂന്നുമുക്കിനു സമീപവുമാണ് പോസ്റ്റുകളിൽ തീപിടിച്ചത്. നാട്ടുകാർ കെ.എസ്‌.ഇ.ബിയെയും ഫയർ ഫോഴ്‌സിനെയും വിവരം അറിയിച്ചു. രണ്ടിടത്തും അഗ്നിരക്ഷാസേനയെത്തി തീയണച്ചു.

കെ.എസ്.ഇ.ബി.യുടെ കേബിളുകൾ യോജിപ്പിച്ചിരിക്കുന്ന പെട്ടികൾ ചൂടുപിടിച്ച് തീപടരുകയായിരുന്നു. കെ.എസ്.ആർ.ടി.സി.ക്കു സമീപം തീപിടിത്തമുണ്ടായപ്പോൾ കെ.എസ്.ഇ.ബി. അധികൃതർ എത്താൻ വൈകിയതായി ആക്ഷേപമുണ്ട്.