ഡോ. എസ്‌ ഹരികൃഷ്ണനെ അനുമോദിച്ചു

ചെമ്പൂര് : നെഹ്റു യുവകേന്ദ്രയും ഹരിശ്രീ മാതൃഭൂമി സ്റ്റഡി സർക്കിളും സംയുക്തമായി യോഗാ ദിനാചരണവും സംഘടിപ്പിച്ചു. ചടങ്ങിൽ ഉള്ളൂർ എൻഡോവ്മെന്റ് പുരസ്കാരം ലഭിച്ച ഡോ. എസ്‌.ഹരികൃഷ്ണൻ (M.A, M.Phil, M. Ed,Ph.D)നെ അനുമോദിച്ചു. ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഇളമ്പയിൽ നടന്ന ചടങ്ങിൽ അനിൽകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ വിജയകുമാരി യോഗം ഉദ്ഘാടനം ചെയ്തു. മഹേഷ്, പ്രവീൺകുമാർ, രാജേഷ് മയിൽപീലി, ആരോമൽ തുടങ്ങിയവർ സംസാരിച്ചു.