കവലയൂരിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ തല ഉദ്ഘാടനവും സ്കൂൾ പ്രതിഭാ സംഗമവും നടന്നു

കവലയൂർ : ഈ വർഷത്തെ ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ തല പ്രവേശനോത്സവം കവലയൂർ എച്ച്.എസ്‌.എസിൽ വെച്ച് നടന്നു.ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ തല (ബി.ആർ.സി ആറ്റിങ്ങൽ) ഉദ്ഘാടനവും സ്കൂൾ പ്രതിഭാ സംഗമവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശൈലജ ബീഗം ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ എസ്.എസ്.എൽ.സിക്ക് 6 ഫുൾ എ പ്ലസ് ഉൾപ്പെടെ 100 ശതമാനം വിജയം കരസ്ഥമാക്കിയ കവലയൂർ സ്കൂൾ പ്ലസ്ടുവിവിനും 7 ഫുൾ എ പ്ലസ് ഉൾപ്പടെ 96% വിജയം നേടിയിരുന്നു. പി.ടി.എ പ്രസിഡന്റ്‌ വി സുധീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച്.എം എ.ലതാകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എസ്‌. കൃഷ്ണൻകുട്ടി മികവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെ ആദരിച്ചു.

കഴിഞ്ഞ വർഷം 100 ശതമാനം വിജയം നേടിയ സ്കൂളിന്റെ മികച്ച പ്രവർത്തനത്തിന് 89-90 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ സ്കൂൾ എച്ച്. എമ്മിനെ ഉപഹാരം നൽകി ആദരിച്ചു.

മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അമ്പിളി പ്രകാശ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ് സുരേഷ് കുമാർ, മണമ്പൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എ.നഹാസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർഎസ് രഞ്ജിനി, വർക്കല ബ്ലോക്ക് മെമ്പർ എം.എസ് സുഷമ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അംബിക, രതി, ആറ്റിങ്ങൽ എ.ഇ.ഒ ശ്രീലേഖ ബി.എസ്, ആറ്റിങ്ങൽ ബി.ആർ.സി ബി.പി.ഓ പി.സജി, ബി.ആർ.സി ട്രെയിനർ വി.സുഭാഷ്, പി ടി എ വൈസ് പ്രസിഡൻറ് കെബീർ തവക്കൽ, എസ്.എം.സി ചെയർപേഴ്സൺ മിനി എസ്, പിടിഎ അംഗവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പി സുരേഷ് കുമാർ, എം.പി.ടി.എ പ്രസിഡന്റ്‌ ശോഭ, എച്ച്.എസ്.എസ് സീനിയർ അസിസ്റ്റൻറ് ശ്രീലേഖ.വി, എച്ച്.എസ് സീനിയർ അസിസ്റ്റൻറ് ശോഭന ജിഎസ് തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പാൾ സരളാദേവി സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി രാജൻ സിഐ കൃതജ്ഞത രേഖപ്പെടുത്തി.