കിഴുവിലം ഗവ യു.പി.എസിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

കിഴുവിലം : കിഴുവിലം ഗവൺമെന്റ് യു.പി.എസിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം കവി രാധാകൃഷ്ണൻ കുന്നുംപുറം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ സതീഷ് കുമാർ അധ്യക്ഷനായി. സ്കൂൾ മുറ്റത്ത് ഒരുക്കിയ ഉദ്ഘാടന ചടങ്ങിൽ കുട്ടികൾ വായനയുടെ രസം പങ്കുവച്ചു.കവിതകൾ, കഥകൾ എന്നിവ അവതരിപ്പിച്ചു.കവി ബാലമുരളി, അധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികളെന്നിവർ പങ്കെടുത്തു.