എല്ലാ മഹാൻമാരുടെയും ജീവിതത്തിൽ പുസ്തകവായനയാണ് അവർക്ക് ശക്തി പകർന്നത് : കവി രാധാകൃഷ്ണൻ കുന്നുംപുറം

മുടപുരം : ലോകത്തെ സ്വാധീനിച്ച എല്ലാ മഹാൻമാരുടെയും ജീവിതത്തിൽ പുസ്തകവായനയാണ് അവർക്ക് ശക്തി പകർന്നതെന്ന് കവി രാധാകൃഷ്ണൻ കുന്നുംപുറം പറഞ്ഞു.  മുടപുരം ഗവൺമെന്റ് യു.പി.എസ്സിൽ സംഘടിപ്പിച്ച പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വായന ജീവിതത്തിന്റെ ശീലമാകണമെങ്കിൽ ബാല്യം മുതൽ അത് ശീലമാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷിൻസി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് താരാ തങ്കൻ, ഹെഡ്മിസ്ട്രസ് കെ.കെ വിജയകുമാരി, വിദ്യാരംഗം കൺവീനർ ഹിമ, ബാബുരാജ്, ബി.എസ് സജിതൻ എന്നിവർ സംസാരിച്ചു.