Search
Close this search box.

നാടൻ കലകളുടെ സംരക്ഷണം – സായിഗ്രാമത്തിൽ ഗവർണർ പദ്ധതി ഉദ്‌ഘാടനം ചെയ്തു

ei8RE9556030

തോന്നയ്ക്കൽ : നാടൻകലകളുടെ സംരക്ഷണത്തിന് സായിഗ്രാമത്തിൽ കേരള വിനോദസഞ്ചാരവകുപ്പ് നടപ്പാക്കുന്ന സോഷ്യൽ ടൂറിസം പദ്ധതിയിയുടെ ഉദ്‌ഘാടനം ഗവർണർ പി.സദാശിവം നിർവഹിച്ചു.

സായിഗ്രാമത്തിലെ രണ്ടേക്കർ സ്ഥലത്ത് സംസ്ഥാനസർക്കാർ ആറുകോടി രൂപ ചെലവിട്ട് 12,000 ചതുരശ്രയടി വിസ്തൃതിയിൽ നിർമിച്ച കെട്ടിടത്തിലാണ് കലാരൂപങ്ങൾ വീണ്ടെടുക്കാനുള്ള പദ്ധതികൾ നടക്കുക. സംസ്ഥാനസർക്കാരാണ് പദ്ധതി നടപ്പാക്കുന്നത്. നടത്തിപ്പ് ചുമതല സായിഗ്രാമം നിർവഹിക്കും.

കേരള കലാമണ്ഡലത്തിന്റെ മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. പുള്ളുവൻപാട്ട്, പാവക്കൂത്ത്, കാക്കാരിശ്ശിനാടകം, കളരിപ്പയറ്റ്, പുലിക്കളി, കൃഷ്ണനാട്ടം, തെയ്യം, തായമ്പക, പഞ്ചവാദ്യം, തോറ്റംപാട്ട്, കുമ്മാട്ടി, വേലകളി, ചാക്യാർകൂത്ത്, കൂടിയാട്ടം എന്നീ കലാരൂപങ്ങളെ തനിമയിൽ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യം.ഈ കലാരൂപങ്ങൾ അവതരിപ്പിക്കുന്ന മികച്ച കലാകാരന്മാരെ കുടുംബസമേതം സായിഗ്രാമത്തിൽ പാർപ്പിക്കും. പഠനക്കളരിയൊരുക്കും. സായിഗ്രാമത്തിലെത്തുന്ന വിനോദസഞ്ചാരികൾക്കായി കലാരൂപങ്ങൾ അവതരിപ്പിക്കും. വിദേശികൾക്കും പഠിക്കാൻ അവസരമുണ്ടാകും.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ .ഡെപ്യൂട്ടി സ്പീക്കർ വി.ശശി, നടൻ നെടുമുടി വേണു തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!