ആളില്ലാത്ത വീട്ടിൽക്കയറി പഴയ പാത്രങ്ങളും വിളക്കും മോഷ്ടിച്ചു

ആര്യനാട്: ആളില്ലാത്ത വീട്ടിൽക്കയറി പഴയ പാത്രങ്ങളും വിളക്കും മോഷ്ടിച്ചു. മനുഷ്യാവകാശ കമ്മിഷൻ അംഗം കെ.മോഹൻകുമാറിന്റെ ഭാര്യ ആര്യനാട് പഴയകച്ചേരിനട സരസ്വതി വിലാസത്തിൽ സരസ്വതി എന്ന അനുജകുമാരിയുടെ വീട്ടിലാണ് മോഷണം നടന്നത്. കുടുംബം തിരുവനന്തപുരത്ത് താമസിക്കുന്നതിനാൽ ഇൗ വീട്ടിൽ ആളില്ലായിരുന്നു. പഴയ പാത്രങ്ങളും വിളക്കുകളുമാണ് മോഷണം പോയത്. വാതിൽ തുറന്നുകിടക്കുന്നത് കണ്ട് ടാപ്പിങ് തൊഴിലാളി നടത്തിയ പരിശോധനയിലാണ് മോഷണവിവരമറിഞ്ഞത്. ആര്യനാട് പോലീസ് കേസെടുത്തു.