തോന്നയ്ക്കൽ 16ആം മൈലിന് സമീപം ദേശീയ പാതയിൽ ചരിഞ്ഞ് നിൽക്കുന്ന പോസ്റ്റ്‌ അപകട ഭീതി പരത്തുന്നു

തോന്നയ്ക്കൽ :ദേശീയപാതയിൽ തോന്നയ്ക്കൽ 16 ആം മൈൽ പെട്രോൾ പമ്പിന് സമീപം വില്ലേജ് ഓഫിസിന് എതിർവശം റോഡ് വശത്തെ ഇലക്ട്രിക് പോസ്റ്റ്‌ അപകട ഭീതി പരത്തുന്നു. നിലവിൽ സ്റ്റേ കമ്പിയിലാണ് പോസ്റ്റ്‌ നിൽക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. എന്നാൽ പോസ്റ്റിനു ചുവട്ടിൽ മണ്ണില്ലാത്തതിനാലും പോസ്റ്റ്‌ ചരിഞ്ഞു നിൽക്കുന്നത് കൊണ്ടും എപ്പോൾ വേണമെങ്കിലും പോസ്റ്റ്‌ റോഡിലേക്ക് നിലംപതിക്കാം എന്ന അവസ്ഥയിലാണ്. കെഎസ്ആർടിസിയും, ആംബുലൻസും, സ്കൂൾ ബസ്സും, മറ്റു എല്ലാ തരം വാഹനങ്ങളും കടന്നു പോകുന്ന ഈ റോഡിലേക്ക് പോസ്റ്റ്‌ പൊട്ടി വീണാൽ വൻ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. അതിനാൽ ബന്ധപ്പെട്ട അധികാരികൾ ഇടപെട്ടു അടിയന്തിരമായി ഈ പ്രശ്‌നം പരിഹരിക്കണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നു.