അപകട ഭീതി മാറി, പോസ്റ്റിലേക്ക് ചാരി നിന്ന മരത്തിന്റെ ശിഖരം മുറിച്ചു

പോത്തൻകോട് : പോത്തൻകോട് ഇലക്ട്രിസിറ്റി ബോർഡിന് കീഴിൽ കാട്ടായിക്കോണം ഒരുവാമൂല ജംഗ്ഷനിൽ വൈദ്യുതി പോസ്റ്റിലേക്ക് ചാരി നിന്ന മരത്തിന്റെ ശിഖരം മുറിച്ചു മാറ്റി. ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം ‘‘പോസ്റ്റിൽ ചാരി നിൽക്കുന്ന മരം എത്ര ജീവനും കൊണ്ട് പോകും?’ കാട്ടായിക്കോണം ഒരുവാമൂല ജംഗ്ഷനിൽ വൻ അപകടത്തിന് സാധ്യത‘ എന്ന തലക്കെട്ടിൽ നൽകിയ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്വകാര്യ വ്യക്തിയുടെ മാവിന്റെ ശിഖരമാണ് പോസ്റ്റിലേക്ക് ചാരി നിന്നിരുന്നത്. ഏതു സമയവും അപകടം നടക്കാൻ സാധ്യതയുണ്ടെന്ന പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് വിഷയത്തിന്റെ ഗൗരവം സൂചിപ്പിച്ചു കൊണ്ട് വാർത്ത നൽകിയത്. പ്രദേശത്ത് നിരവധി സ്ഥാപനങ്ങളും വാഹന ഷോറൂമും എല്ലാം സ്ഥിതി ചെയ്യുന്നുണ്ട്.