വർക്കലയിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു.

വർക്കല: വർക്കല തച്ചൻകോണത്ത് തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. തച്ചൻകോണം ഷൈല വിലാസത്തിൽ ഷൈലജയുടെ വീടാണ് തകർന്നത്. ശക്തമായ കാറ്റിലാണ് വീടിന് മുൻവശത്തെ കൂറ്റൻ തെങ്ങ് കടപുഴകി വീടിന് മുകളിലേക്കു പതിച്ചത്. പഴക്കമുള്ളതും ഓട് മേഞ്ഞതുമായ വീടിന്റെ മേൽക്കൂരയുടെ മുൻഭാഗം തകരുകയും ഭിത്തികൾക്ക് വിള്ളലുണ്ടാകുകയും ചെയ്തു. അപകടസമയം വീട്ടുകാർ വീടിന്റെ പുറകുവശത്തായിരുന്നതിനാൽ ആളപായമുണ്ടായില്ല.