19കാരൻ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

തിരുവനന്തപുരം : ഒന്നരകിലെ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്‌തു. തിരുവനന്തപുരം, മണക്കാട് ആറ്റുകാൽ ചിത്രാ നഗർ റസിഡന്റ്സ് അസോസിയേഷൻ ഹൌ സ് നമ്പർ 26 -ൽ അരുൺ [19]ആണ് പിടിയിലായത്. കഴക്കൂട്ടം ഇൻഫോഴ്‌സിന് സമീപം വച്ചാണ് ഇയാൾ പിടിയിലായത്. തമിഴ്നാട്ടിൽ നിന്നും 20,000 രൂപക്ക് വാങ്ങിയ ഒരു കിലോ കഞ്ചാവ് ടെക്‌നോപാർക്ക്, ഇൻഫോസിസ് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ എത്തിയപ്പോഴാണ് എക്‌സൈസ് കഴക്കൂട്ടം റേഞ്ചു ഇൻപെക്ടറും സംഘവും അറസ്റ്റ് ചെയ്‌തത്‌. അരുൺ മോഷണം,അടിപിടി, കഞ്ചാവ് തുടങ്ങിയ കേസുകളിലെ പ്രതിയാണ് എന്ന് എക്‌സൈസ് ഇൻപെക്ടർ അറിയിച്ചു.

കഴക്കൂട്ടം റേഞ്ചു ഇൻപെക്ടർ എ.പ്രദീപ് റാവുവിന്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് എക്‌സൈസ് ഇൻപെക്ടർ ആർ.മുഖേഷ്കുമാർ, പ്രവന്റീവ് ഓഫീസർ റ്റി.ഹരികുമാർ, സിവിൽ എക്‌സൈസ് ഓഫീസർ മാരായ പി.സുബിൻ, ഷംനാദ്.എസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എ.റജീന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്‌.