നെടുമങ്ങാട് -വെള്ളനാട് ബസ്സിൽ പണവും സ്വർണവും നഷ്ടമായി .

നെടുമങ്ങാട് : നെടുമങ്ങാട് -വെള്ളനാട് ബസിൽ വച്ച് ഇന്ന് വൈകുന്നേരം 5 30ന് വെള്ളനാട് വിനായകത്തിൽ ഹരികുമാറിന്റെ ഭാര്യ ആതിരയുടെ ബാഗിൽ നിന്നും ആണ് 15 പവനും 40,000 രൂപയും നഷ്ടമായി. ബാഗ് കീറിയാണ് മോഷണം നടന്നിട്ടുള്ളത്. നെടുമങ്ങാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം നെടുമങ്ങാട് ബസ് സ്റ്റേഷനും തിരക്കുള്ള ബസ്സുകളും കേന്ദ്രീകരിച്ച് മോഷണം തുടരുകയാണ് .